പിണക്കം മാറി, ഇനി വലിയ ക്യാൻവാസില്‍ ഒരു വമ്പന്‍ സിനിമ; മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു

  mohanlal , vinayan , cinema , വിനയന്‍ , മോഹന്‍‌ലാല്‍ , സിനിമ
കൊച്ചി| Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (18:55 IST)
ആ‍രാധകരെ ആവേശത്തിലാഴ്‌ത്തി വിനയന്റെ പ്രഖ്യാപനം. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രം ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചു. വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും ഇതെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വിനയന്‍ അറിയിച്ചു.

ആദ്യമായിട്ടാണ് മോഹന്‍‌ലാലും വിനയനും ഒരുമിക്കുന്നത്. സിനിമയ്‌ക്ക് അകത്തും പുറത്തുമായുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരുവരെയും ഇത്രയും നാള്‍ അകറ്റി നിര്‍ത്തിയത്. മോഹന്‍‌ലാലുമായി സംസാരിച്ചെങ്കിലും
കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നാണ് വിനയന്‍ വ്യക്തമാക്കുന്നത്.

വിനയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:

‘ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.’ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :