അടുത്ത ചിത്രം മമ്മൂട്ടിയെ വച്ചുമാത്രം, വാശിയോടെ ജോഷി !

ജോഷി, മമ്മൂട്ടി, മോഹൻലാൽ, പൊറിഞ്ചുമറിയംജോസ്, Joshiy, Mammootty, Mohanlal, Porinju Mariyam Jose
മനേഷ് ജോഷ്വ| Last Updated: വ്യാഴം, 14 നവം‌ബര്‍ 2019 (14:58 IST)
ലൈല ഓ ലൈല തകർന്നപ്പോൾ ജോഷിയെ എഴുതിത്തള്ളിയവരാണ് കൂടുതലും. എന്നാൽ ജോഷി നല്ലൊരു കഥ കിട്ടിയിട്ടേ അടുത്ത സിനിമ ചെയ്യുന്നുള്ളൂ എന്ന ക്ഷമയോടെ കാത്തിരുന്നത് നാല്
വർഷം. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയുമായി വന്നപ്പോൾ പലരും മുഖം ചുളിച്ചു. സൂപ്പർതാരങ്ങളില്ലാതെ ജോഷിക്ക് സിനിമ വിജയിപ്പിക്കാൻ കഴിയുമോ എന്ന സംശയിച്ചു. എന്നാൽ ആ കഥയിൽ പൂർണമായും വിശ്വസിച്ച ജോഷി പടം പുറത്തിറക്കി. ജോഷിയുടെ വിശ്വാസമായിരുന്നു ശരിയെന്ന് വ്യക്തമായി. പൊറിഞ്ചു സൂപ്പർഹിറ്റായി.

ഇപ്പോൾ അതുപോലൊരു വാശിയിലാണ് ജോഷി. അടുത്ത ചിത്രം മമ്മൂട്ടിയെ വച്ചുമാത്രം എന്നാണ് ജോഷിയുടെ തീരുമാനം. അതിനുള്ള കഥ റെഡിയായിട്ടേ സിനിമയുടെ ജോലികൾ തുടങ്ങുന്നുള്ളൂ എന്നാണ് വിവരം. സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.

ആറ് മാസം മുൻപാണ് സജീവ് പാഴൂർ ജോഷിയോട് കഥ പറയുന്നത്. കഥ ജോഷിക്കിഷ്ടമാവുകയും ചെയ്തു. എന്നാൽ, അടുത്തതായി ജോഷി ചെയ്യുന്നത് ദിലീപിന്റെ ചിത്രമാണ്. മാത്രമല്ല മമ്മൂട്ടിക്ക് മറ്റ് പ്രൊജക്ടുകളുടെ തിരക്കുമുണ്ട്. അതിനാൽ, ദിലീപ് ചിത്രത്തിനു ശേഷമായിരിക്കും ജോഷി- മമ്മൂട്ടി പ്രൊജക്ട് തുടങ്ങുക.

നസ്രാണി, ട്വൻറി 20 എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടിയും ജോഷിയും ഒരുമിക്കുമ്പോൾ ഒരു ഇൻഡസ്ട്രി ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :