അനുബന്ധ വാര്‍ത്തകള്‍
- കാലം മാറും, അവാർഡ് നിശകളും, എന്നാലും രഞ്ജിതിന് അന്നും ഇന്നും മമ്മൂട്ടി തന്നെ നമ്പർ വൺ!
- മേരാനാം ഷാജി, ഞെട്ടിക്കാന്‍ മമ്മൂട്ടി; സസ്പെന്‍സ് ഇവിടെ തകരുന്നു!
- മാമാങ്കം മൂന്നാം ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തില്ല, വിവാദചിത്രം പോകുന്നത് എങ്ങോട്ട്?!
- മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയർന്നു, സംവിധായകർക്കെല്ലാം ഇപ്പോൾ ഒറ്റ ചോയ്സ് !
- മമ്മൂട്ടി പലതവണ വൈശാഖിനോട് മോഹന്‍ലാലിനെപ്പറ്റി ഇങ്ങനെ പറഞ്ഞു!
മമ്മൂട്ടി ഡബിള്‍ റോളില്‍, പടം കിടുക്കും!
ഡബിള്‍ റോള്‍ ചെയ്യുക എന്നത് മമ്മൂട്ടിക്ക് പുത്തരിയല്ല. മലയാളത്തില്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്ത രണ്ടാമത്തെ നടനാണ് മമ്മൂട്ടി. പ്രേംനസീറിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം.
നസീര്‍ 39 സിനിമകളില്‍ ഡബിള്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയാകട്ടെ 15ലധികം സിനിമകളില്‍ ഡബിള്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
പരമ്പര, ദാദാസാഹിബ്, അണ്ണന്തമ്പി, ബല്‍റാം വേഴ്സസ് താരാദാസ്, മായാബസാര്‍, ഈ പട്ടണത്തില്‍ ഭൂതം, ദ്രോണ, കോബ്ര, ബാല്യകാലസഖി, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടി ഇരട്ടവേഷങ്ങളില്‍ അഭിനയിച്ചത്. ഇവയില്‍ മിക്കതും വലിയ ഹിറ്റുകളാണ്.
അഭിനയപ്രാധാന്യമുള്ള ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടിയോളം മിടുക്ക് പ്രകടിപ്പിക്കുന്നവര്‍ ഇന്ന് സിനിമയില്‍ അധികമില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സംവിധായകര്‍ ഇപ്പോഴും മമ്മൂട്ടി ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള കഥകള്‍ കണ്ടെത്താന്‍ താല്‍പ്പര്യം കാട്ടാറുണ്ട്.