Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (15:05 IST)
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്‍ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സൂപ്പര്‍താരങ്ങള്‍ക്ക് പോലും അസൂയ ഉണര്‍ത്തും വിധമുള്ള സ്നേഹബന്ധമാണ് മമ്മൂട്ടിയും മോഹന്‍ലാലും പുലര്‍ത്തുന്നത്.
പുലിമുരുകന്‍ മോഹന്‍ലാലിന്‍റെ സ്വപ്നപദ്ധതിയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ അഡ്വഞ്ചര്‍ ത്രില്ലറില്‍ മോഹന്‍ലാലും കടുവയും തമ്മില്‍ ഏറ്റുമുട്ടുന്ന ഒട്ടേറെ ആക്ഷന്‍ രംഗങ്ങളുണ്ട്. മോഹന്‍ലാലും കടുവയുമായുള്ള ഫൈറ്റ് സീക്വന്‍സുകളെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി ഷൂട്ടിംഗിനിടെ പലതവണ വൈശാഖുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന് പരുക്കേല്‍ക്കാതെ നോക്കണമെന്ന് നിര്‍ദ്ദേശിച്ചു.
വൈശാഖിന്‍റെ തന്നെ വാക്കുകള്‍: "പുലിമുരുകന്‍ എന്ന സിനിമയുടെ കഥ ആദ്യം കേട്ടയാള്‍ മമ്മൂക്കയാണ്. ഈ സിനിമ തുടങ്ങിയ ശേഷം എപ്പോള്‍ കണ്ടാലും അപ്‌ഡേഷന്‍ ചോദിക്കുമായിരുന്നു. ആക്ഷന്‍ സീന്‍ ഒക്കെ ചെയ്യുമ്പോള്‍ അവന്റെ സേഫ്റ്റി നോക്കണം കേട്ടോ എന്ന് പല തവണ ലാല്‍ സാറിനെക്കുറിച്ച് മമ്മൂക്ക എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു. 'ഫൈറ്റ് എന്ന് പറഞ്ഞാല്‍ അവന് ഭയങ്കര ആവേശമാണ്, നീ ശ്രദ്ധിച്ച് ചെയ്യിക്കണം’ എന്നാണ് പറഞ്ഞത്. ലാല്‍ സാറിന്റെ കാര്യത്തില്‍ മമ്മൂക്കയ്ക്ക് എത്ര മാത്രം കരുതല്‍ ഉണ്ടെന്ന് വ്യക്തമാകാന്‍ ഈ വാക്കുകള്‍ മതി. ലാല്‍ സാറിനോട് ഇത് പോലെ പറഞ്ഞിട്ടുണ്ട് - ‘നീ ശ്രദ്ധയോടെ ചെയ്യണം’ എന്ന്” - വൈശാഖ് വ്യക്തമാക്കുന്നു.