കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 14 ജൂലൈ 2020 (13:31 IST)
തിരുവിതാംകൂർ രാജകീയ ചരിത്രത്തെ ആസ്പദമാക്കി ഒരു ചിത്രം നിർമ്മിക്കുവാൻ ഒരുങ്ങുകയാണ് സംവിധായകൻ
ആർ എസ് വിമൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ‘ധർമ്മരാജ്യ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം നായകനാകുമെന്നായിരുന്നു വിമല്‍ അറിയിച്ചത്. മമ്മൂട്ടിയായിരിക്കും ഈ പ്രൊജക്ടില്‍ നായകനായെത്തുക എന്ന രീതിയില്‍ സൂചനകള്‍ വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ആ രീതിയില്‍ പുരോഗമിക്കുകയാണ്.
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. വിക്രം നായകനാകുന്ന ‘മഹാവീര്‍ കര്‍ണ’ 300 കോടിയിലധികം രൂപ മുതല്‍മുടക്കിലാണ് ആര്‍ എസ് വിമല്‍ ചിത്രീകരിക്കുന്നത്. ധര്‍മ്മരാജ്യയ്ക്കും അതേ ബജറ്റിനടുത്ത് വരുമെന്നാണ് സൂചന.
ലണ്ടനിലെ വെർച്വൽ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ ആയിരിക്കും ഇതെന്നും സംവിധായകൻ അവകാശപ്പെടുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. പൂജ എന്റർടൈൻമെന്റ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്.