വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 12 ജൂലൈ 2020 (13:28 IST)
മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്നു ഒരു കാലത്ത് സീമ. അന്നത്തെയും ഇന്നത്തെയും സൂപ്പർസ്റ്റാറുകൾകൊപ്പം
സീമ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗസ്റ്റാർ മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളാണ് സീമ അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടിയെ ആദ്യുമായി കണ്ട സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ സീമ. സ്ഫോടനം എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും എന്ന് സീപ പറയുന്നു. ഫ്ലാഷ് മൂവിസിന് നൽകിയ ആഭിമുഖത്തിലാണ് സീമ പഴയ കാലം ഓർത്തെടുത്തത്.
'സ്ഫോടനത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. വലിയ ഭാവത്തിലാണ് ആളിന്റെ ഇരിപ്പ്. ഞാന്‍ അടുത്തേക്ക് ചെന്നു. ഞാന്‍ സീമ. ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്. ഇതാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംഭാഷണം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം മമ്മൂട്ടിയെ നായകനാക്കി
സിനിമ ചെയ്യാന്‍ ശശിയേട്ടന്‍ തീരുമാനിച്ചപ്പോള്‍ എന്നെ വിളിച്ചു. എനിക്ക് ആളിനെ അറിയാമെന്നും നല്ല കഴിവുള്ള നടനാണെന്നും ഞാൻ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം പിന്നിട് 47 സിനിമകളില്‍ അഭിനയിച്ചു. സീമ പറഞ്ഞു