മമ്മൂട്ടി വിളിച്ചു, ജ്യോതിക 'യെസ്' മൂളി; ജിയോ ബേബി ചിത്രത്തെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇതാ

ജിയോ ബേബി ചിത്രം നിര്‍മിക്കാന്‍ മമ്മൂട്ടി കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

രേണുക വേണു| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (11:27 IST)

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം ജ്യോതിക നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജ്യോതികയുമായി ബന്ധപ്പെട്ടെന്നും താരം ഡേറ്റ് നല്‍കിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. മമ്മൂട്ടി തന്നെയാണ് ജ്യോതികയെ മലയാളത്തിലേക്ക് വിളിക്കാന്‍ മുന്‍കൈ എടുത്തതെന്നും വിവരമുണ്ട്.

ജിയോ ബേബി ചിത്രം നിര്‍മിക്കാന്‍ മമ്മൂട്ടി കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമായിരിക്കും ഇത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജിയോ ബേബി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :