'ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; ആത്മഹത്യാക്കുറിപ്പില്‍ മയൂരി എഴുതി, ജീവിതം അവസാനിപ്പിച്ചത് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്

രേണുക വേണു| Last Modified ശനി, 5 ഫെബ്രുവരി 2022 (09:58 IST)

ചുരുക്കം സിനമകള്‍കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മയൂരി. മലയാള സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മയൂരിയുടെ ആത്മഹത്യ. 22-ാം വയസ്സിലാണ് മയൂരി ഈ ലോകത്തോട് വിട പറയുന്നത്. ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മയൂരി ജീവിതം അവസാനിപ്പിച്ചത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്‌ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :