‘ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികൾ, വിരമിച്ച സിബിഐ ഓഫീസറായി മമ്മൂട്ടി’- സി ബി ഐ അഞ്ചാം ഭാഗത്തിന്റെ പ്രത്യേകതകൾ

ചിപ്പി പീലിപ്പോസ്| Last Updated: വെള്ളി, 18 ഒക്‌ടോബര്‍ 2019 (18:02 IST)
ദുരൂഹമരണങ്ങളുടെ നിഗൂഡതകൾ കുശാഗ്രബുദ്ധി കൊണ്ട് തുറന്നുകാട്ടാൻ സേതുരാമയ്യർ വീണ്ടും. സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയിൽ ഒതുങ്ങുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ ചിത്രത്തിനായി കൈകോർക്കുന്നു.

തുടർക്കഥയാകുന്ന ദുരൂഹമരണങ്ങളുടെ ചുരളഴിക്കുകയാണ് സേതുരാമയ്യരുടെ പുതിയ ദൗത്യം. മലയാളിക്ക് പരിചിതമല്ലാത്ത ബാസ്കറ്റ് കില്ലിങ് എന്ന പുതിയ കഥാതന്തുവാണ് ഇക്കുറി എസ്എൻ സ്വാമി അവതരിപ്പിക്കുന്നത്.

‘ബാസ്‌ക്കറ്റ് കില്ലിങ്ങി’ലൂടെയാണ് കഥാവികാസം. കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. എസ് എന്‍ സ്വാമി പറയുന്നു.

2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് നീക്കം. 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ആദ്യ ചിത്രം ഇറങ്ങിയത്. അഞ്ചാം ഭാഗത്തില്‍ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :