സേതുരാമയ്യർ വീണ്ടും; ഇത്തവണ കൂടത്തായി കൊലപാതകത്തിന്റെ നിഗൂഢതയോ?

2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് നീക്കം.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 18 ഒക്‌ടോബര്‍ 2019 (14:18 IST)
ദുരൂഹമരണങ്ങളുടെ നിഗൂഡതകൾ കുശാഗ്രബുദ്ധി കൊണ്ട് തുറന്നുകാട്ടാൻ സേതുരാമയ്യർ വീണ്ടും. സിബിഐ ഹിറ്റ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയിൽ ഒതുങ്ങുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി, സംവിധായക്അൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം തുടങ്ങിയവർ ചിത്രത്തിനായി കൈകോർക്കുന്നു.

തുടർക്കഥയാകുന്ന ദുരൂഹമരണങ്ങളുടെ ചുരളഴിക്കുകയാണ് സേതുരാമയ്യരുടെ പുതിയ ദൗത്യം. മലയാളിക്ക് പരിചിതമല്ലാത്ത ബാസ്കറ്റ് കില്ലിങ് എന്ന പുതിയ കഥാതന്തുവാണ് ഇക്കുറി എസ്എൻ സ്വാമി അവതരിപ്പിക്കുന്നത്.

2020 ആദ്യം ചിത്രീകരണം തുടങ്ങാനാണ് നീക്കം. 1998ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ആദ്യ ചിത്രം ഇറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :