ലേലം 2ല്‍ മമ്മൂട്ടിയും റായ് ലക്ഷ്മിയും !

മമ്മൂട്ടി, റായ് ലക്‍ഷ്മി, സുരേഷ്ഗോപി, ലേലം 2, രണ്‍ജി പണിക്കര്‍, Mammootty, Rai Laxmi, Lelam 2, Suresh Gopi, Renji Panicker
Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (15:28 IST)
സുരേഷ്ഗോപിയുടെ ബ്രഹ്മാണ്ഡഹിറ്റായ ലേലത്തിന്‍റെ രണ്ടാം ഭാഗം ആണിയറയില്‍ ഒരുങ്ങുകയാണ്. എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രണ്‍ജി പണിക്കരാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കര്‍.

ഈ സിനിമയില്‍ ചാക്കോച്ചിയെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ രക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്സ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ജോസഫ് അലക്സ് ലേലം-2വില്‍ എക്സ്റ്റന്‍റഡ് കാമിയോ ആയിരിക്കുമെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം റായ് ലക്‍ഷ്മിയും അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ചാക്കോച്ചിയായി സുരേഷ്ഗോപി വീണ്ടും കസറുന്ന സിനിമയില്‍ ചാക്കോച്ചിയുടെ മകനായി ഗോകുല്‍ സുരേഷ്ഗോപി അഭിനയിക്കും. പൂനം ബജ്‌വ, നിരഞ്ജന അനൂപ്, അര്‍ച്ചന കവി എന്നിവരും ലേലം 2ലെ നായികമാരാണ്.

രണ്‍ജി പണിക്കരും ആസിഫ് അലിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലേലം 2 ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ആര്‍ ഡി രാജശേഖറായിരിക്കും ക്യാമറ ചലിപ്പിക്കുന്നതെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :