ഇത് രാജയ്ക്ക് മാത്രം സാധിക്കുന്നത്, മലയാളത്തിൽ ഈ റെക്കോർഡ് ആദ്യം !

Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (12:22 IST)
മമ്മൂട്ടിയുടെ മാസ് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 8 വർഷങ്ങൾക്ക് മുൻപ് തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ രാജയുടെ രണ്ടാം വരവിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുകയാണ് മധുരരാജയുടെ അണിയറ പ്രവർത്തകർ.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനേക്കാൾ വമ്പൻ ഹിറ്റാകുമെന്നാണ് ആരാധകർ കരുതുന്നത്. പോക്കിരി രാജയുടെ ഗംഭീര വിജയമാണ് സംവിധായകനെ രണ്ടാം ഭാഗത്തേക്ക് നയിച്ചത്. ഒന്നാം ഭാഗത്തിൽ പ്രിത്വിരാജ് അന്യനായി വേഷമിട്ടെങ്കിൽ ഇത്തവണ തമിഴ് നടൻ ജയ് ആണ് മമ്മൂട്ടിക്കൊപ്പം.

ഇപ്പോളിതാ ട്വിറ്ററില്‍ റെക്കോര്‍ഡുമായി സിനിമയുടെ മാസ്സ് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. #1MonthForMadhuraRaja എന്ന ഹാഷ് ടാഗാണ് ആരംഭിച്ച്‌ 22 മണിക്കൂര്‍ കഴിഞ്ഞതും ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി റെക്കോര്‍ഡ് സ്ഥാപിച്ചത്. മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പ്രതികരണം ഓണ്‍ലൈനില്‍ ലഭിക്കുന്നത്.

രാജയെന്ന മാസ് കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. ബോളിവുഡിന്റെ സ്വന്തം ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന പ്രത്യേകതയും മധുരരജയ്ക്കുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :