1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty and Dulquer Salman

ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടിയും ദുൽഖറും!

ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടിയും ദുൽഖറും!

മമ്മൂട്ടി
മഹാനടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തെലുങ്കിൽ തിളങ്ങാൻ വീണ്ടും താരപുത്രൻ എത്തുന്നു. യാത്ര എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും തെലുങ്കിലേക്ക് എത്തിയതിന് പിന്നാലെയാണ് ദുൽഖറും എത്തുന്നത്.
 
നിലവില്‍ ബോളിവുഡില്‍ അഭിനയിക്കുന്ന സോയ ഫാക്ടറിന് ശേഷം തെലുങ്കില്‍ ഒരു സിനിമയും മലയാളത്തില്‍ രണ്ട് സിനിമയും ഏറ്റെടുത്തിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. 
 
ദുല്‍ഖറിനൊപ്പം നടന്‍ നാനിയും സിനിമയിലുണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രണ്ട് താരങ്ങൾക്ക് പുറമേ ഒരുപാട് താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മ്മിക്കുന്നത്.
 
ദുൽഖറിന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും സൂചനകളുണ്ട്. ബിഗ് ബജറ്റ് ചിത്രമായ യാത്ര റിലീസിനൊരുങ്ങുമ്പോൾ തെലുങ്ക് കീഴടക്കുന്നത് വാപ്പയാണോ മകനാണോ എന്ന് കാത്തിരിക്കേണ്ടിവരും.
അടുത്ത ലേഖനം
‘2018ൽ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം, എന്നാൽ അത് നടന്നില്ല‘; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ