അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും ദം ബിരിയാണിയും; എല്ലാ സെറ്റിലും സ്നേഹം വിളമ്പുന്ന മെഗാസ്റ്റാര്‍
- മകന് ഒന്നാം ക്ലാസ്സിലേക്ക്,കരച്ചിലൊന്നും ഉണ്ടായില്ല,പുഴു സംവിധായക രത്തീനയുടെ കുടുംബവിശേഷങ്ങള്‍
- ഹിറ്റ്ലറിലെ മമ്മൂട്ടി മുതല്‍ ഇന്‍സ്പെക്ടര്‍ ഗരുഡിലെ ദിലീപ് വരെ; മലയാളത്തിലെ ഏറ്റവും ടോക്സികും സ്ത്രീവിരുദ്ധരുമായ നായക കഥാപാത്രങ്ങള്‍
- ആദ്യം തുടങ്ങുന്നത് 'ബിലാല്‍' ആണോ? 'എമ്പുരാന്' ചിത്രീകരണം ഉടന്‍ !
- 'റോഷാക്ക്' ലൊക്കേഷനില്‍ മമ്മൂട്ടിയെത്തി, ചിത്രീകരണം പുരോഗമിക്കുന്നു
മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ആഷിഖ് അബു !
മമ്മൂട്ടിയെ നായകനാക്കി 2014 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാങ്സ്റ്റര്‍. അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ആഷിഖ് അബുവിന്റെ വേറിട്ട ആഖ്യാനശൈലി ആരാധകര്‍ക്ക് പോലും അത്ര പിടിച്ചില്ല. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തി ബോക്സ് ഓഫീസില്‍ കൂപ്പുകുത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ഗ്യാങ്സ്റ്റര്‍ ഒന്നാമതുണ്ടാകും.
ഇപ്പോള്‍ ഇതാ പരാജയ ചിത്രമാണെങ്കിലും ഗ്യാങ്സ്റ്റര്‍ തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്ന് ആവര്‍ത്തിക്കുകയാണ് ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യത്തിനു മറുപടി കൊടുക്കുമ്പോഴാണ് ഗ്യാങ്സ്റ്ററിനോടുള്ള ഇഷ്ടം ആഷിഖ് അബു തുറന്നുപറഞ്ഞത്.
ഏതെങ്കിലും സിനിമ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഏതാണ് എന്ന് ഒരാള്‍ ചോദിച്ചു. ഗ്യാങ്സ്റ്റര്‍ ആണ് താന്‍ റീവര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമെന്നാണ് ആഷിഖ് അബുവിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു താഴെയുള്ള ആരാധകരുടെ കമന്റുകളാണ് ഏറ്റവും രസം. ഒരിക്കല്‍ പൊട്ടിയ സിനിമ വീണ്ടും ചെയ്യാനോ? അയ്യോ അതില്‍ ഇനിയും തൊടല്ലേ...തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.
നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങി വന്‍ താരനിരയാണ് ഗ്യാങ്സ്റ്ററില്‍ അണിനിരന്നത്.