ഫെയ്‌സ്ബുക്ക് കൈകാര്യം ചെയ്യുന്നത് മറ്റൊരാള്‍, ഇന്‍സ്റ്റഗ്രാം താന്‍ തന്നെ; കുറേ ഫോട്ടോയൊക്കെ എടുത്താലും പോസ്റ്റ് ചെയ്യാറില്ലെന്നും മമ്മൂട്ടി

രേണുക വേണു| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (09:34 IST)

ഫെയ്‌സ്ബുക്കില്‍ ആക്ടീവാകുന്ന പോലെ ഇന്‍സ്റ്റഗ്രാമില്‍ കൂടി ആക്ടീവ് ആയിക്കൂടെ എന്ന ചോദ്യത്തോട് പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കൈകാര്യം ചെയ്യാന്‍ മറ്റൊരു അഡ്മിന്‍ ഉണ്ടെന്നും ഇന്‍സ്റ്റഗ്രാം താന്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

'ഫെയ്‌സ്ബുക്കിന് അഡ്മിനുണ്ട്. ഇന്‍സ്റ്റഗ്രാം ഞാന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എനിക്ക് എന്നെ തന്നെ പ്രൊജക്ട് ചെയ്യുന്നതില്‍ കുറച്ച് മടിയുള്ള ആളാ...അതാ ഈ കുഴപ്പം..ഇന്‍സ്റ്റഗ്രാം കൂടി വേറെ ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ അവരിട്ടോളും. പക്ഷേ, എനിക്ക് മടി..അത് കുറച്ച് പേഴ്‌സണലൈസ്ഡ് പ്ലാറ്റ്‌ഫോം ആണ്. അതിനിടയ്ക്ക് എന്തെങ്കിലുമൊക്കെ വരും...ചെറുതായിട്ട്...ഞാന്‍ ഒരുപാട് ഫോട്ടോയൊക്കെ എടുക്കും, പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇടില്ല,' മമ്മൂട്ടി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :