പ്രായമായി വരികയല്ലേ ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ട്: മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (15:13 IST)

തന്റെ പ്രായത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ശാന്തിഗിരി ജന്മഗൃഹ സമുച്ഛയത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് ജന്മനാടായ ചന്തിരൂരില്‍ എത്തിയതായിരുന്നു നടന്‍. ആറ്, ഏഴ് ക്ലാസുകളില്‍ ചന്തിരൂര്‍ സ്‌കൂളിലാണ് പഠിച്ചതെന്നും മെഗാസ്റ്റാര്‍ പറയുന്നു.

ഇങ്ങനെയൊരു പൊതുവേദിയില്‍ ചന്തിരൂര്‍ വരുന്നത് രണ്ടാം തവണയാണെന്ന് മമ്മൂട്ടി പറയുന്നു. ചന്തിരൂര്‍ സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിലാണ് താന്‍ ഇതിനുമുമ്പ് വന്നതെന്നും വര്‍ഷം ഓര്‍മ്മയില്ലെന്നും പ്രായമായി വരികയല്ലേ ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ടെന്നും മമ്മൂട്ടി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :