കെ ആര്‍ അനൂപ്|
Last Modified വെള്ളി, 27 മെയ് 2022 (09:08 IST)
ശങ്കറിന്റെ 'ഇന്ത്യന്‍ 2' ഉപേക്ഷിച്ചിട്ടില്ലെന്ന് കമല്‍ ഹാസന്‍. സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ചിത്രീകരണം വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.
രണ്ടു വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ചിത്രത്തിന്റെ ഉടന്‍ ആരംഭിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
2019 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം മുടങ്ങുകയായിരുന്നു. 200 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.കാജല്‍ അഗര്‍വാളാണ് നായിക.
ബോളിവുഡ് താരം വിദ്യുത് ജമാല്‍ നെഗറ്റീവ് റോളില്‍ എത്തുമെന്നും കേള്‍ക്കുന്നുണ്ട്.
കമല്‍ ഹാസന്‍ ചിത്രം 'വിക്രം' ജൂണ്‍ 3 ന് പ്രദര്‍ശനത്തിനെത്തും.