അനുബന്ധ വാര്‍ത്തകള്‍
- ‘എന്റെ മുഖം മാത്രം പോര, പോസ്റ്ററിൽ എല്ലാവർക്കും സ്ഥാനമുണ്ടാകണം’ - ഉണ്ടയുടെ ക്യാരക്ടർ പോസ്റ്ററുകൾ ഉണ്ടായത് മമ്മൂട്ടി പറഞ്ഞിട്ട് !
- ‘മറ്റുള്ളവരെ പോലെ എപ്പോഴും ചിരിച്ച് കാണിക്കില്ല, നാട്യങ്ങളില്ലാത്ത മനുഷ്യൻ’ - മമ്മൂട്ടിയെ കുറിച്ച് ഷൈൻ ടോം ചാക്കോ
- അന്‍വര്‍ റഷീദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു!
- മമ്മൂട്ടി പറഞ്ഞു - ‘കഥകളി പിടിക്ക്’, ആ സ്പാര്‍ക്കില്‍ നിന്ന് ലോഹി കമലദളമെഴുതി!
- പൃഥ്വി സംവിധായകനായി, മോഹന്‍ലാലും ആ വഴി തന്നെ; ഇനി മമ്മൂട്ടി? രഞ്ജിത് തിരക്കഥ നല്‍കും?!
മാമാങ്കത്തില്‍ അവസാന ഒന്നര മണിക്കൂര്‍ മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് രംഗം?
ഒരുപാട് കാര്യങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്തുതന്നെ ശ്രദ്ധനേടിയ സിനിമയാണ് മാമാങ്കം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ വാര്‍ ഫിലിമിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാമാങ്കം തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
വളരെ പ്രത്യേകതയുള്ള ഒരു സിനിമയാണ് മാമാങ്കം. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളില്‍ ഒരാളായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ശ്യാം കൌശലാണ് ചിത്രത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.
സിനിമയുടെ ഒന്നരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് രംഗങ്ങളാണുള്ളതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പോരാട്ടരംഗങ്ങളാല്‍ സമൃദ്ധമായിരിക്കും ഈ സിനിമ.
മലയാളത്തിന്‍റെ ബാഹുബലി എന്ന് ഇതിനോടകം തന്നെ പേരുകേള്‍പ്പിച്ച മാമാങ്കം 50 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.