മാമാങ്കവും ഷൈലോക്കും തിയേറ്റർ ഭരിക്കും, മോഹൻലാൽ ചിത്രം മാറ്റിവെച്ചു?

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 10 നവം‌ബര്‍ 2019 (10:09 IST)
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതായി സൂചന. മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന രണ്ട് ചിത്രവുമായി ക്ലാഷ് ആകുമെന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് സൂചന.

ക്രിസതുമസിനു റിലീസ് ആകുമെന്ന് പറഞ്ഞിരുന്നത് ഷൈലോക്കും ബിഗ് ബ്രദറും ട്രാൻസുമാണ്. ഇതിനാൽ ഷൈലോക്കിനൊപ്പവും അതിനു മുന്നേ ഇറങ്ങുന്ന മാമാങ്കത്തിനൊപ്പവും മത്സരിക്കാനില്ല എന്ന തീരുമാനത്തിലേക്ക് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയതെന്നാണ് സൂചന.

ഇട്ടിമാണിയുടെ വിജയത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രം ക്രിസ്മസിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിലും ഡിസംബർ റിലീസ് എന്നാണ് ഉണ്ടായിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ജനുവരിയിലാകും റിലീസ് ചെയ്യുക.


നവംബർ 21നാണ് മാമാങ്കം റിലീസ് ചെയ്യുക. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ട്രെയിലറിനു വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ഫറ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. നവാഗതരായ തിരക്കഥാകൃത്തുക്കൾ എഴുതിയ ചിത്രത്തിന്റെ റിലീസും ക്രിസ്തുമസിനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :