ചുവരനിറയെ മക്കളുടെ ചിത്രങ്ങള്‍, മല്ലിക സുകുമാരന്റെ വീട്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 11 മാര്‍ച്ച് 2023 (09:10 IST)
മലയാള സിനിമ പ്രേമികള്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാനായി ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് സുകുമാരന്‍. നാല്‍പത്തിയൊന്‍മ്പതാം വയസ്സിലായിരുന്നു സുകുമാരന്റെ വിയോഗം.ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്ലാസിലും പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും പഠിക്കുകയായിരുന്നു ആ സമയത്ത്. പിന്നെ അവിടെ ഇങ്ങോട്ട് മല്ലിക സുകുമാരനായി കുടുംബത്തിന്റെ നെടുംതൂണ്‍. ഇപ്പോഴിതാ തന്റെ വീട് പരിചയപ്പെടുത്തുന്ന മല്ലിക സുകുമാരന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

വീടിന്റെ ചുമരില്‍ നിറയെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് കാണാനാകുന്നത്. സുകുമാരന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ്,പൂര്‍ണിമ, സുപ്രിയ, കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ അതിനു പിന്നിലെ കഥയും മല്ലിക പറയുന്നു.
മക്കളെല്ലാവരും കൊച്ചിയില്‍ താമസിക്കുമ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലാണ് മല്ലിക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :