'വിലായത്ത് ബുദ്ധ' അപ്‌ഡേറ്റ്, പൃഥ്വിരാജിന്റെ ത്രില്ലര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (10:16 IST)
'വിലായത്ത് ബുദ്ധ' ചിത്രീകരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുരോഗമിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.

സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് ഇതിനോടകം തന്നെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.'ഡബിള്‍ മോഹനന്‍' എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വി വേഷമിടുന്നത്.

ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയംവദാ കൃഷ്ണനാണ് നായിക.

അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് സിനിമയാക്കുന്നത്.ഒരു ത്രില്ലര്‍ തന്നെയാകും ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :