ഫഹദിന്റെ തിയേറ്റര്‍ റീലീസ് ചിത്രം 'മാലിക്' വരുന്നു , സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (11:06 IST)

ഫഹദ് ഫാസില്‍ ചിത്രം മാലിക് തിയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ ഈ മാസം റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദിന്റെ മാലിക് ആയിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോളിതാ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നു.30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ ഒന്നില്‍ കൂടുതല്‍ രൂപങ്ങളില്‍ ഫഹദും നിമിഷയും വിനയ് ഫോര്‍ട്ടും എത്തുന്നുണ്ട്.സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡേവിഡ് എന്ന ഉറ്റ സുഹൃത്തായി വിനയ് ചിത്രത്തിലുടനീളം ഉണ്ടാകും.വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :