വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ കമല്‍ ഹാസന്‍, 'വിക്രം'ല്‍ വില്ലനാകാന്‍ ഫഹദ് ഫാസിലും !

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഏപ്രില്‍ 2021 (17:11 IST)

സിനിമ തിരക്കുകളിലേക്ക് മടങ്ങിയെത്തുകയാണ് കമല്‍ ഹാസന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന സിനിമയിലൂടെ അദ്ദേഹം പ്രേക്ഷകരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കും. ഈ ചിത്രത്തില്‍ നടന്‍ പോലീസ് യൂണിഫോമില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ പ്രിയതാരത്തെ കാക്കിയില്‍ ആകുന്നതിന് സന്തോഷത്തിലാണ് ആരാധകരും. വിക്രമില്‍ കമല്‍ രാഷ്ട്രീയക്കാരനായി എത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം പുറത്തുവന്നിട്ടില്ല.


മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസില്‍ ഈ ചിത്രത്തിലൂടെ തമിഴില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രം നടന് ഏറെ ഇഷ്ടമായെന്നും അതിനാലാണ് ഫഹദ് സിനിമയുടെ ഭാഗമായതെന്നുമാണ് വിവരം. 'സൂപ്പര്‍ ഡീലക്‌സ്' എന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് ഒടുവില്‍ അഭിനയിച്ചത്. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :