1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kaathal - The Core' box office collection day 7

മമ്മൂട്ടിയുടെ 'കാതല്‍' ഏഴാം ദിനത്തില്‍ വീണോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

Kaathal - The Core' box office collection day 7
മമ്മൂട്ടി- ജിയോ ബേബി ടീമിന്റെ 'കാതല്‍ - ദി കോര്‍' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഏഴു ദിവസത്തെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ ചിത്രം 7.51 കോടി നേടി.
 
'കാതല്‍ - ദി കോര്‍' ഏഴാം ദിവസം ഏകദേശം 0.56 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് നേടി.ണ്‍ ബുധനാഴ്ച 15.24% ആയിരുന്നു തിയറ്ററുകളിലെ ആകെ ഒക്യുപന്‍സി.പ്രഭാത ഷോകള്‍: 10.57%, ഉച്ചകഴിഞ്ഞുള്ള ഷോകള്‍: 12.45%, ഈവനിംഗ് ഷോകള്‍: 15.59%, നൈറ്റ് ഷോകള്‍: 22.36%. കൊച്ചിയില്‍ 20.00%, ചെന്നൈയില്‍ 24.33%, കോട്ടയത്ത് 20.50% എന്നിങ്ങനെയാണ് പ്രധാന ഇടങ്ങളിലെ തിയറ്ററുകളിലെ കഴിഞ്ഞ ദിവസത്തെ ഒക്യുപന്‍സി.
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നീലക്കടല്‍ സാക്ഷി, പേളിയെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹ ചുംബനം നല്‍കി ശ്രീനിഷ്,കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പില്‍ നിലയും