എങ്ങനെയുണ്ട് പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രം? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ഇത് പ്രിയങ്കയല്ല ! മറ്റൊരു നടി

ഒറ്റനോട്ടത്തില്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയെ പോലെ ഉണ്ടെന്നാണ് ആരാധകരുടെ കമന്റ്

രേണുക വേണു| Last Modified ശനി, 26 നവം‌ബര്‍ 2022 (10:49 IST)

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി മാളവിക മോഹനന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയെ പോലെ ഉണ്ടെന്നാണ് ആരാധകരുടെ കമന്റ്.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :