1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kochaal ott release

'കൊച്ചാള്‍' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി

Kochaal Official Trailer SVK  Murali Gopy Shine Tom Chacko Shyam Mohan|Deep Nagda
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. സി കേരളം ചാനലിലും സി 5 ഒ.ടി.ടി ഫ്‌ലാറ്റ്‌ഫോമിലും നവംബര്‍ 27ന് 3: 30ന് ഒരേസമയം ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഷൈന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, മുരളീഗോപി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്?മി, ശ്രീലക്ഷ്?മി, കലാരഞ്ജിനി, ആര്യ സലിം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഇസ്‌ക്ര സംഗീതം നല്‍കുന്നു.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഐ ആം കാതലൻ', മൂന്നാം തവണയും നസ്ലെനുമായി കൈകോർത്ത് 'തണ്ണീർമത്തൻ ദിനങ്ങൾ'സംവിധായകൻ ഗിരീഷ് എ.ഡി