സിനിമയില്‍ സജീവമാകാന്‍ മാളവിക മേനോന്‍, യുവ നടിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ജനുവരി 2023 (09:08 IST)
മലയാള സിനിമയില്‍ സജീവമായി തുടരുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് യുവ നടി മാളവിക മേനോന്‍. ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. മോഹന്‍ലാലിന്റെ ആറാട്ട്, മമ്മൂട്ടിയുടെ പുഴു, സിബിഐ 5 സുരേഷ് ഗോപിയുടെ പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു.

മാര്‍ച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മാളവിക.
വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്‍ എന്ന സിനിമയിലും നടി അഭിനയിച്ചു.2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :