ശ്രുതിഹാസന്റെ നായകനായി ലോകേഷ് കനകരാജ്, കമല്‍ഹാസന്റെ വരികള്‍ക്ക് മകളുടെ സംഗീതം,തരംഗമായി ഇനിമേല്‍

Inimel Song
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (09:19 IST)
Inimel Song
സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ വരുന്ന വിവരം നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. 16 മണിക്കൂര്‍ കൊണ്ട് 25 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ ഗാനം കണ്ടിരിക്കുന്നത്.

ഒരു നഗര പശ്ചാത്തലത്തില്‍ ആണ്‍-പെണ്‍ ബന്ധത്തിന്റെ കഥ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ഇവര്‍.4.42 മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കമല്‍ഹാസനാണ്. ശ്രുതിഹാസന്റെ ആണ് സംഗീതം. ആശയവും ശ്രുതിയുടെതാണ്.ദ്വര്‍കേഷ് പ്രഭാകര്‍ ആണ് വീഡിയോയുടെ സംവിധാനം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൌഡ, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീറാം അയ്യങ്കാര്‍, മ്യൂസിക് പ്രൊഡക്ഷന്‍ യഞ്ചന്‍, കലാസംവിധാനം സൌന്ദര്‍ നല്ലസാമി, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വിഎഫ്എക്‌സ് ആന്‍ഡ് ഡിഐ ഐജീന്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :