രജനികാന്തിനൊപ്പം ലോകേഷ് കനകരാജ്, ഫാന്‍ ബോയ് തലൈവര്‍ക്കായി ഒരുക്കുന്നത് എന്ത് ? അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മെയ് 2024 (14:41 IST)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഒരുങ്ങുകയാണ്. രജനിക്കൊപ്പം ലോകേഷ് ഒന്നിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തിലാണ്.കൂലിയുടെ പുതിയ അപ്‌ഡേറ്റ് വരാനിരിക്കുന്നു. ജൂണ്‍ ആറിനെ ചെന്നൈയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ ആരാധകനായ സംവിധായകന്‍ വന്‍ പദ്ധതികളാണ് സിനിമയ്ക്കായി പ്ലാന്‍ ചെയ്തിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'തലൈവര്‍ 171' ല്‍ രജനികാന്തിനൊപ്പം ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.ലോകേഷ് കനകരാജ് ശോഭനയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.രജനികാന്തിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശോഭന താല്‍പര്യം പ്രകടിപ്പിച്ചു.

'തലൈവര്‍ 171' ടൈറ്റില്‍ ടീസര്‍ തയ്യാറായിക്കഴിഞ്ഞു. വീഡിയോയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയായി.

അതേസമയം കമല്‍ഹാസന്‍ ഗാനരചന നിര്‍വഹിച്ച സംഗീത ആല്‍ബം ഇനിമേലില്‍ നടനായി ലോകേഷ് പ്രത്യക്ഷപ്പെട്ടിരുന്നു.ശ്രുതി ഹാസന്‍ സംഗീതം നിര്‍വഹിച്ച ആല്‍ബം ഇതിനോടകം തന്നെ ഹിറ്റായി മാറി.വിജയ് നായകനായി അഭിനയിച്ച ലിയോയാണ് സംവിധായകന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇന്‍ഡസ്ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു.ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :