അനുബന്ധ വാര്‍ത്തകള്‍
- Lokah Box Office: മണ്‍ഡേ ടെസ്റ്റിലും നൂറില്‍ നൂറ്; ലോകഃ കുതിപ്പ് തുടരുന്നു
- Hridayapoorvam Box Office: ലോകഃ ഇഫക്ടിലും പിടിച്ചുനിന്ന് ഹൃദയപൂര്‍വ്വം
- Lokah Box Office: ബോക്‌സ്ഓഫീസിനു തീയിട്ട് ലോകഃ, ഒറ്റദിനം പത്ത് കോടി കളക്ഷന്‍ !
- Lokah vs Hridayapoorvam: മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി ലോകഃയുടെ കുതിപ്പ്; ഓണക്കപ്പ് ഉറപ്പിച്ചു
- Lokah vs Hridayapoorvam Box Office: ഹൃദയപൂര്‍വ്വം 'കടന്ന്' ലോകഃ
Lokah: ബോക്‌സ്ഓഫീസിനു 'ലോകഃ മൂഡ്'; എതിരാളികള്‍ ഇല്ല, നാളെയോടെ 100 കോടി
റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 40 കോടിക്ക് അടുത്തെത്തി
Lokah Box Office Collection
Lokah Box Office: മലയാളികള്‍ ഓണം മൂഡിലേക്ക് എത്തിയപ്പോള്‍ ബോക്‌സ്ഓഫീസിനു 'ലോകഃ മൂഡ്'. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുന്നു. മലയാളത്തിനു പുറത്തും ലോകഃയ്ക്കു ഡിമാന്‍ഡ് വര്‍ധിക്കുകയാണ്.
റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 40 കോടിക്ക് അടുത്തെത്തി. വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടന്നു. നാളെയോടെ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് അടക്കം പ്രവചിക്കുന്നത്. ഇന്നലെ (ചൊവ്വ) മാത്രം ഏഴ് കോടിയിലേറെയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനത്തില്‍ 2.7 കോടി ഇന്ത്യ നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പിന്നീട് ഒരു ദിവസം പോലും നാല് കോടിയില്‍ നിന്ന് താഴ്ന്നിട്ടില്ല. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. അതും തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് മാത്രം ഒരു കോടിയിലേറെ കളക്ഷന്‍ വന്നു.
ബോക്‌സ്ഓഫീസില്‍ ലോകഃയ്ക്കു എതിരാളികള്‍ ഇല്ല എന്നതാണ് വാസ്തവം. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ഓണം അവധി ദിനങ്ങളില്‍ ലോകഃയ്ക്കു തന്നെയാണ് ഡിമാന്‍ഡ്. ബുക്ക് മൈ ഷോയിലും ലോകഃ ആധിപത്യം തുടരുകയാണ്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്.
തെലുങ്ക്, തമിഴ് ഭാഷകളിലും ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ലോകഃയുടെ ഹിന്ദി പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തും. ലോകഃ ഹിന്ദിയില്‍ ഇറക്കാന്‍ നിര്‍മാണക്കമ്പനിയായ വേഫറര്‍ ഫിലിംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.