മഞ്ജു വാര്യര്‍ അന്ന് ശരിക്കും എന്റെ ചെകിടത്ത് അടിച്ചു, അതും മൂന്ന് നാല് തവണ: കുഞ്ചാക്കോ ബോബന്‍

രേണുക വേണു| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (10:34 IST)

മഞ്ജു വാര്യരുടെ രണ്ടാം വരവിന് കാരണമായ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജു വാര്യരുടെ നായകനായി അഭിനയിച്ചത്. അതിനുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയിലും മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭിനയിച്ചു.

വേട്ട സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് മഞ്ജു വാര്യര്‍ തന്റെ ചെകിടത്ത് അടിച്ച സംഭവത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വേട്ടയില്‍ തന്റെ കഥാപാത്രം മഞ്ജുവിന്റെ കഥാപാത്രത്തോട് ചൊറിയുന്ന ഒരു ഡയലോഗ് പറയുന്ന സീനുണ്ട്. ആ സമയത്ത് മഞ്ജു കുഞ്ചാക്കോ ബോബനെ അടിക്കും. കുഞ്ചാക്കോ ബോബന്റെ മുഖത്ത് ശരിക്കും കൊടുത്തോ എന്ന് സംവിധായകന്‍ രാജേഷ് മഞ്ജുവിനോട് പറഞ്ഞു. അയ്യോ പറ്റില്ല, അതെങ്ങനെ ശരിയാകുമെന്ന് മഞ്ജു ചോദിച്ചു. ഒടുവില്‍ മഞ്ജു വന്ന് ശരിക്ക് അടിച്ചു. പക്ഷേ അത് രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടിവന്നു. ഓരോ തവണ അടിക്കുമ്പോഴും മഞ്ജു സോറി പറയും. അപ്പോള്‍ വീണ്ടും ടേക്ക് എടുക്കേണ്ടിവരും. അവസാനം ഞാന്‍ പറഞ്ഞു; എന്റെ പൊന്നു സഹോദരി ശരിക്ക് അടിച്ചോ, അത് കഴിഞ്ഞ് സോറിയൊന്നും പറയേണ്ട എന്ന്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :