നിഹാരിക കെ.എസ്|
Last Modified ശനി, 11 ഒക്‌ടോബര്‍ 2025 (11:57 IST)
മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നടി കൃഷ്ണ പ്രഭ നടത്തിയ പരാമർശം വിവാദമാകുന്നു. ആളുകൾക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് ഡിപ്രഷൻ വരുന്നതെന്നാണ് കൃഷണ പ്രഭയുടെ വാദം. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ വിളിക്കുന്നതെന്നും നടി പറഞ്ഞു.
കൃഷ്ണ പ്രഭയുടെ ഈ പരാമർശം ഇപ്പോൾ വിവാദമായിരിക്കുകയാണ്. എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 'വിവരമില്ലായ്മ ഒരു കുറ്റമല്ല.. പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്' എന്നാണ് ഇതിനോട് പ്രതികരിച്ച് വന്നിരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്. കൃഷ്ണപ്രഭയുടെ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
'കൈയിൽ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. ഫിക്സ് ചെയ്ത് അവസാന നിമിഷം ഞാന്‍ മാറിപ്പോയിട്ടുണ്ട്. അപ്പോള്‍ ഒരാഴ്ചയൊക്കെ നിര്‍ത്താതെ നിന്ന് കരഞ്ഞിട്ടുണ്ട്. വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് പിന്നെ എനിക്ക് മനസിലായി. കറങ്ങിതിരിഞ്ഞ് അങ്ങനെ വന്നിട്ടുമുണ്ട്. ഞാന്‍ ചെയ്തതില്‍ ചിലതൊന്നും ഞാന്‍ ചെയ്യേണ്ട കഥാപാത്രങ്ങളേ അല്ല' എന്നും കൃഷ്ണ പ്രഭ പറയുന്നുണ്ട്.