മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് തന്നെ അവാർഡ്, ബറോസ് അനുഭവങ്ങൾ പങ്കുവെച്ച് കോമൾ ശർമ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ജൂലൈ 2022 (18:54 IST)
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പൂർണമായും ഫിക്ഷനിൽ ഒരുങ്ങുന്ന ഫാൻ്റസി ചിത്രത്തിൻ്റെ റിലീസിനായി ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബാറോസിൽ ഭാഗമാവാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി കോമൾ ശർമ. ചിത്രത്തിലേക്ക് മോഹൻലാൽ തന്നെ തിരെഞ്ഞെടുത്തത് തന്നെ അവാർഡിന് തുല്യമാണെന്ന് കോമൾ ശർമ പറയുന്നു.

മുൻനിര താരങ്ങളെയും കുട്ടികളെയും നവാഗതരെയുമെല്ലാം ഒരുപോലെയാണ് ലാൽ സാർ പരിഗണിച്ചിരുന്നത്. ഏറെ ക്ഷമയോടെ സീനുകൾ വ്യക്തമായി അദ്ദേഹം പറഞ്ഞു നൽകും. വളരെ എളുപ്പത്തിൽ ഒരു കൊമേഴ്ഷ്യൽ എൻ്റർടൈനർ ഒരുക്കാൻ മോഹൻലാൽ സാറിന് കഴിയുമായിരുന്നു. എന്നാൽ അരങ്ങേറ്റ ചിത്രം തന്നെ വളരെ സ്പെഷ്യലും കുടുംബങ്ങളോട് ചേർന്ന് നിൽക്കുന്നതുമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

ബറോസ് പാൻ ഇന്ത്യൻ സിനിമയല്ല ഒരു പാൻ വേൾഡ് ചിത്രമാണെന്നും താരം കൂട്ടിചേർത്തി. വിവിധ അന്താരാഷ്ട്ര ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും കോമൾ ശർമ വ്യക്തമാക്കി. ത്രീഡിയിലൊരുങ്ങുന്ന ചിതത്തിൽ മോഹൻലാലിന് പുറമെ സ്പാനിഷ് താരങ്ങളായ പാസ് വേഗ, അമാർഗോ എന്നിവരും എത്തുന്നുണ്ട്. ജിജോ പുന്നൂസിൻ്റെയാണ് തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :