പ്രിയപ്പെട്ട ഉണ്ണി...സന്തോഷത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകളെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (11:12 IST)
ഉണ്ണി മുകുത്തന്‍ നായകനായി എത്തുന്ന ഷെഫീക്കിന്റെ സന്തോഷം ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്. നടനും മുഴുവന്‍ ടീമിനും ആശംസകളുമായി നിര്‍മാതാവ് ആന്റോ ജോസഫ്.

'പ്രിയപ്പെട്ട ഉണ്ണിയുടെ ഏറ്റവും പുതിയ സിനിമ 'ഷെഫീക്കിന്റെ സന്തോഷം' ഇന്ന് മുതല്‍ റിലീസ് ആവുകയാണ്.. പ്രിയപ്പെട്ട ഉണ്ണി മുകുന്ദനും ഷെഫീക്കിന്റെ സന്തോഷത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു... '- നിര്‍മ്മാതാവ് ആന്റോ ജോസഫ് കുറിച്ചു.
പാറത്തോട് എന്ന ഗ്രാമത്തില്‍ നിന്നുള്ള സാധാരണക്കാരനായ പ്രവാസിയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :