ദളപതിയുടെ വില്ലൻ വേഷം, ത്രില്ലടിച്ച് അഭിഷേകും യാഷും! - സൂപ്പർതാരങ്ങൾ ‘നോ’ പറഞ്ഞതോടെ ഭാഗ്യം തുണച്ചത് വിജയ് സേതുപതിയെ

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (14:23 IST)
ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ പടത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിജയ് 64 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. എന്നാല്‍ സേതുപതിയെ ആയിരുന്നില്ല ആദ്യം ചിത്രത്തിനായി പരിഗണിച്ചിരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വില്ലന്‍ വേഷത്തിലേക്കായി ‘കെജിഎഫ്’ താരം യഷിനേയും ബോളിവുഡ് താരം അഭിഷേക് ബച്ചനെയും ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടാണ് വില്ലന്‍ വേഷത്തിലേക്ക് വിജയ് സേതുപതിയെ പരിഗണിക്കുന്നത്. വിജയ്‌യും സേതുപതിയും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ വലിയ പ്രത്യേക.

ആന്റണി വർഗീസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയുടെ സ്ഥിരം ഫോർമുല ആയ നായിക, ഗാനം എന്നിവയൊന്നും ലോകേഷ് കനകരാജിന്റെ ഈ പടത്തിൽ ഉണ്ടാകില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :