അജിത് - ശാലിനി ദമ്പതികളുടെ മക്കളുടെ പുതിയ ഫോട്ടോ, ഏറ്റെടുത്ത് ആരാധകർ

നീലിമ ലക്ഷ്മി മോഹൻ| Last Updated: ബുധന്‍, 6 നവം‌ബര്‍ 2019 (20:13 IST)
തമിഴ്നാട്ടിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് അജിത്. അജിത് - ശാലിനി താരദമ്പതികളുടെ ചിത്രങ്ങളും വിശേഷങ്ങളും എപ്പോഴും വൈറലാകാറുണ്ട്. അതുപോലെ തന്നെയാണ് അവരുടെ മക്കളുടെ ഫോട്ടോയും. അനൌഷ്ക്കയ്ക്കും ആദ്വിക്കിനും വലിയൊരു ആരാധക്കൂട്ടം തന്നെയുണ്ട്.

ഇരുവരുടേയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇരുവരുടെയും ചിരിയാണ് ആരാധകഹൃദയം കവർന്നിരിക്കുന്നത്. മകളുടെ കയ്യിൽ ഒരു പട്ടിക്കുട്ടിയേയും കാണാം. വീട്ടിൽ വെച്ച് പകർത്തിയതാകാം ചിത്രമെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും നിമിഷം നേരം കൊണ്ടാണ് ചിത്രം ട്രെൻഡിങ്ങിൽ ആയത്. നാല് വയസുള്ള ആദ്വിക്കിനെ ‘കുട്ടിത്തല’ എന്നാണ് ഫാൻസ് ഇപ്പോഴേ വിളിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :