ഇതും കിട്ടിയില്ലെങ്കിൽ പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് അറിയാമായിരുന്നു, എന്റെ മാക്സിമം തന്നെ ഞാൻ കൊടുത്തു; അമേയയുടെ തുറന്നു പറച്ചിൽ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (18:30 IST)
കരിക്ക് വെബ് സീരിസിന്റെ ആരാധകരല്ലാത്ത മലയാളികൾ ഉണ്ടാകില്ല.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ നടി അമേയയ്ക്ക് ഫെയിം ലഭിച്ച് തുടങ്ങിയത് കരിക്കിലൂടെയാണ്. കരിക്ക് വെബ്‌സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു.

കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്താണ് ദൈവനിയോഗം പോലെ കരിക്ക് കിട്ടുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘വളരെ അപ്രതീക്ഷിതമായിരുന്നു അത്. സ്‌ക്രീന്‍ ടെസ്റ്റൊക്കെ നടത്തിയിരുന്നു. ഒരു സീന്‍ തന്നിട്ട് ചെയ്തു കാണിക്കാന്‍ പറഞ്ഞു. അവര്‍ക്ക് നാച്യുറല്‍ ആക്ടിംഗ് ആയിരുന്നു വേണ്ടിയത്. ഇതുംകൂടി കിട്ടാതായാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു.

‘എന്റെ മാക്സിമം തന്നെ കൊടുത്തു. അറിയിക്കാമെന്ന് പറഞ്ഞാണ് വിട്ടത്. ഏതാണ്ട് ഒരാഴ്ച പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനയായിരുന്നു. അങ്ങനെയിരുന്നപ്പോള്‍ ഒരുദിവസം കോള്‍ വരുന്നു. സെലക്റ്റട് ആണെന്ന് പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി. കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത്. ഒരുപക്ഷേ കരിക്ക് ഇല്ലായിരുന്നുവെങ്കില്‍ ആരും അറിയാത്ത അമേയയായി എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ’-അമേയ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :