കന്നഡ സിനിമയായ കെജിഎഫ് കാണാന്‍ കുടൂതല്‍ കാത്തിരിക്കുന്നത് ബോളിവുഡ് പ്രേക്ഷകര്‍ !

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2022 (12:24 IST)

കന്നഡയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് കെജിഎഫ് എത്തിയത്. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം കന്നഡ സിനിമാപ്രേമികളെക്കാള്‍ കാത്തിരിക്കുന്നത് ബോളിവുഡ് പ്രേക്ഷകര്‍ ആണെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഹിന്ദി പതിപ്പ് ട്രെയിലര്‍ 30 മില്യണ്‍ കൂടുതല്‍ ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്.

കന്നഡ പതിപ്പിന്റെ ട്രെയിലര്‍ 17 മില്യണ്‍ ആളുകളാണ് കണ്ടത്. തെലുങ്ക്-12 മില്യണ്‍, തമിഴ് -10 മില്യണ്‍, മലയാളം 5.6 മില്യണ്‍ എന്നിങ്ങനെയാണ് ട്രെയിലറിന്റെ കാഴ്ചക്കാര്‍.
കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :