കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 17 നവംബര്‍ 2022 (15:22 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' ചിത്രീകരണം സെപ്റ്റംബര്‍ 18ന് പൂര്‍ത്തിയായി. സിനിമയുടെ റിലീസിനെ കുറിച്ച് സൂചന നടന്‍ ഉദയനിധി സ്റ്റാലിന്‍ നല്‍കി.
2023 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ സിനിമാ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്.
ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ചിത്രം.രാഷ്ട്രീയക്കാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലും വടിവേലു എംഎല്‍എയായും ഉദയനിധിയുടെ അച്ഛനായും വേഷമിടുന്നു.
എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് 2022 മാര്‍ച്ചില്‍ ആരംഭിച്ചു.സംവിധായകന്‍ മിഷ്‌കിന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.