പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി,കയാദു ലോഹറിന്റെ പ്രായം എത്രയെന്ന് അറിയാമോ ? നടിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (16:30 IST)
മലയാളം സിനിമയ്ക്ക് പുതിയൊരു നടിയെ കൂടി സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരമാണ് കയാദു ലോഹര്‍. നങ്ങേലിയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മാറുമറയ്ക്കല്‍ സമരനായിക നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തീയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ എത്തി ഇന്നേക്ക് 25 ദിവസങ്ങള്‍ പിന്നിടുന്നു.25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.

2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 22 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓണ്‍ലൈനായി മലയാളം പഠിച്ചു.

മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെയാണ് കയാദുവിന്റെ അരങ്ങേറ്റം.
മോഡലിങ്ങിലൂടെ വരവറിച്ച നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :