മുന്‍ കാമുകന് കത്രീന കൈഫ് ജന്മദിനാശംസകള്‍ നേര്‍ന്നത് ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (21:40 IST)

ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഇന്ന് തന്റെ 56-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. പന്‍വേലിലെ ഫാംഹൗസില്‍ വെച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. സിനിമാ രംഗത്തെ പ്രമുഖര്‍ സല്‍മാന്‍ ഖാന് ആശംസകള്‍ നേര്‍ന്നു. മുന്‍ കാമുകി കത്രീന കൈഫ് സല്‍മാന്‍ ഖാന് ഹൃദ്യമായ രീതിയിലാണ് ജന്മദിനാശംസകള്‍ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കത്രീന സല്‍മാന് ആശംസകള്‍ അറിയിച്ചത്.

'സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങളുടെ സ്‌നേഹവും വെളിച്ചവും കഴിവും എക്കാലത്തും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു,' സല്‍മാന്റെ ചിത്രം പങ്കുവച്ച് കത്രീന കുറിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :