എന്നെ കടിച്ച പാമ്പിന് വിഷമുണ്ട്, പാമ്പിന് വല്ലതും പറ്റിയോ എന്ന് അച്ഛന്‍ ചോദിച്ചു: സല്‍മാന്‍ ഖാന്‍

രേണുക വേണു| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (20:54 IST)

തനിക്ക് പാമ്പുകടിയേറ്റ അനുഭവം വിവരിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്നെ ഫാംഹൗസില്‍ വെച്ച് മൂന്ന് തവണ പാമ്പ് കടിച്ചെന്നും പാമ്പിന് വിഷമുണ്ടായിരുന്നെന്നും സല്‍മാന്‍ പറഞ്ഞു. രസകരമായ രീതിയിലാണ് തനിക്ക് പാമ്പ് കടിയേറ്റതിനെ കുറിച്ച് സല്‍മാന്‍ സംസാരിച്ചത്.'ഫാംഹൗസില്‍ ഒരു പാമ്പ് കയറി. ഒരു വടികൊണ്ട് ഞാന്‍ അതിനെ എടുത്തു. അത് എന്റെ കയ്യുടെ അടുത്തേക്ക് വന്നു. കയ്യിന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ അതിനെ വിടാന്‍ നോക്കി. അപ്പോള്‍ പാമ്പ് എന്നെ കടിച്ചു. മൂന്ന് തവണ അത് എന്നെ കടിച്ചു. ചെറിയ തോതില്‍ വിഷമുള്ള പാമ്പായിരുന്ന അത്. ആറ് മണിക്കൂര്‍ ഞാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. പാമ്പിനേയും കൊണ്ടാണ് ഞാന്‍ ആശുപത്രിയില്‍ പോയത്. ഇക്കാര്യമറിഞ്ഞ് അച്ഛന്‍ വളരെയധികം ടെന്‍ഷനടിച്ചു. പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു അച്ഛനറിയേണ്ടത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന്,' സല്‍മാന്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :