അനുബന്ധ വാര്‍ത്തകള്‍
- സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് ഇടിച്ചുകയറി വന്ന് പെണ്‍കുട്ടി, സല്മാന് ഖാന്റെ മുഖത്തടിച്ചു; അന്ന് സംഭവിച്ചത് ഇങ്ങനെ
- രണ്‍ബീര്‍ കപൂര്‍ നല്‍കിയത് രണ്ടര കോടിയുടെ ഡയമണ്ട് നെക്ലസ്, സല്മാന് കൊടുത്തത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍; കത്രീനയ്ക്ക് മുന്‍ കാമുകന്മാര് നല്കിയ വിവാഹ സമ്മാനം ഇതൊക്കെ
- 'ക്ഷണിക്കാത്ത കല്യാണത്തിനു എങ്ങനെ പോകും'; കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സല്മാന് ഖാന്റെ സഹോദരി
- കത്രീന കൈഫിന്റെ വിവാഹത്തിനു സല്മാന് ഖാന് ക്ഷണമില്ല ! കാരണം ഇതാണ്
- ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ എന്നും പ്രചോദനമായിരുന്നു, സല്മാന് ഖാനൊപ്പം ടോവിനോ തോമസ്, കുറിപ്പ് വായിക്കാം
ജന്മദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം മുന്‍പേ ഫാംഹൗസിലെത്തി; പറമ്പിലൂടെ നടക്കുമ്പോള്‍ സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു !
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. നവി മുംബൈയിലെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നാണ് സല്‍മാന് പാമ്പുകടിയേറ്റത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷം ഇല്ലാത്ത പാമ്പാണ് താരത്തെ കടിച്ചത്. പാമ്പുകടിയേറ്റ ഉടനെ കമോത്തിലെ എംജിഎം ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുഴുവന്‍ സല്‍മാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇന്നു രാവിലെ ഒന്‍പതിന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസംബര്‍ 27 തിങ്കളാഴ്ച സല്‍മാന്‍ തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം ഫാംഹൗസില്‍ എത്തിയത്.