ചിത്രങ്ങള്‍ എടുക്കരുത്, ലൊക്കേഷന്‍ ഷെയര്‍ ചെയ്യരുത്; വിവാഹത്തിനു എത്തുന്ന അതിഥികള്‍ കരാറില്‍ ഒപ്പിടണം, കത്രീന കൈഫും വിക്കി കൗശലും മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (15:04 IST)

കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനു അതിഥിയായി എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുമതിയില്ല ! ഞെട്ടേണ്ട സംഗതി സത്യമാണ്. വിവാഹ ചടങ്ങുകള്‍ അതീവ രഹസ്യമായിരിക്കണമെന്നാണ് ഇരുവരുടേയും ആഗ്രഹം. അതിനായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനു ക്ഷണമുള്ള അതിഥികള്‍ കത്രീനയും വിക്കിയും മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണ കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് താരങ്ങള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യം അതിഥികള്‍ ആരും വെളിപ്പെടുത്തരുത്. മറ്റാരൊക്കെ പങ്കെടുക്കുമെന്ന വിവരവും പുറത്തുപറയരുത്. വിവാഹ ഹാളില്‍ ചിത്രങ്ങള്‍ എടുക്കരുത്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത്. വിവാഹ പാര്‍ട്ടി നടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയക്കരുത്. വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ ഹോട്ടലില്‍ കയറുന്നതു മുതല്‍ പുറത്തേക്ക് ഇറങ്ങുന്നതുവരെ പുറംലോകവുമായി ഒരു ബന്ധവും പാടില്ല. വിവാഹ പരിപാടികളുടെ ചുമതലയുള്ളവരില്‍ നിന്ന് അനുമതി കിട്ടിയ ശേഷം മാത്രമേ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ അനുവാദമുള്ളൂ. വിവാഹം നടക്കുന്ന വേദിയില്‍ നിന്ന് റീല്‍സോ വീഡിയോയോ ഷൂട്ട് ചെയ്യരുത്. എന്നിവയാണ് താരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍. ഈ നിയന്ത്രണങ്ങള്‍ പാലിക്കാമെന്ന കരാറില്‍ അതിഥികള്‍ ഒപ്പിട്ടു നല്‍കണമെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :