ദൃശ്യം രണ്ടിന് ലഭിച്ചതിന്റെ ഇരട്ടി തുകയ്ക്ക് കത്രീന-വിക്കി വിവാഹത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (16:52 IST)

ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം ലഭിച്ച താരവിവാഹമാണ് കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹം.രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടിലാണ് കല്യാണം.സിനിമാപ്രേമികളിലെ താല്‍പര്യം മനസിലാക്കി വിവാഹത്തിന്റെ സംപ്രേഷണാവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യം രണ്ടിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയ്ക്ക് ആണത്രേ സ്ട്രീമിംഗ് അവകാശം ആമസോണ്‍ നേടിയത്.


വിവാഹത്തിന്റെ ഒടിടി റൈറ്റ്‌സ് 80 കോടിക്കും 100 കോടിക്കും ഇടയിലുള്ള തുകയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ കരാര്‍ ഉറപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു മലയാള സിനിമയ്ക്ക് അന്നുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ഒടിടി റിലീസായാണ് ദൃശ്യം 2 എത്തിയത്.


30 കോടിയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിച്ചതിനേക്കാള്‍ വലിയ തുകയ്ക്കാണ് വിവാഹത്തിന്റെ ഒടിടി റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :