Last Modified വ്യാഴം, 9 മെയ് 2019 (12:18 IST)
കസബയിലെ സ്ത്രീവിരുദ്ധതയെ തുറന്നടിച്ച് സംസാരിച്ചതിലൂടെയാണ് പാർവതിക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. ഇതിനു ശേഷം നടിയുടേതായി റിലീസ് ആയ മൈ സ്റ്റോറിക്ക് നേരെ ഡിസ്‌ലൈക്ക് ക്യാമ്പെയിൻ വരെ നടന്നിരുന്നു. എന്നാൽ,
കസബ വിഷയത്തിൽ പ്രശ്നം മമ്മൂട്ടിക്കല്ലെന്നും അദ്ദേഹത്തിന്റെ ഫാൻസിനാണെന്നും തിരക്കഥാകൃത്ത് ബോബി.
മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കസബ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയ്ക്ക് വിരോധമൊന്നുമില്ലെന്നും ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മുട്ടിയായിരുന്നെന്നും വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോയെന്നും ബോബി പറയുന്നു.
‘പാര്‍വതിക്ക് നേരെ നടക്കുന്ന അറ്റാക്കുകള്‍ എന്ന് പറയുന്നത്
മമ്മൂക്ക അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ ഭാഗമാണ്. അതില്‍ ഏറ്റവും ഒഫന്റഡ് ആകേണ്ടത് മമ്മൂക്കയാണ്. അദ്ദേഹത്തിനാണെങ്കില്‍ ഇതില്‍ യാതൊരു പ്രശ്‌നവുമില്ല. മാത്രമല്ല ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മൂക്കയായിരുന്നു. വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോ. അദ്ദേഹത്തിന്റെ ഫാന്‍സാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്നതാണ് സത്യം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബോബി പറഞ്ഞു.
മമ്മൂട്ടി ഉയരെ കാണുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ ബോബി പറഞ്ഞു. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബിസഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് ‘ഉയരെ’.