ദിലീപ് കൺകണ്ട ദൈവമോ? പതുങ്ങിയിരുന്നവർ വീണ്ടും മാളത്തിൽ നിന്നും തല പൊക്കി തുടങ്ങിയോ? - ശ്രീനിവാസനും മുകേഷിനും പിന്നാലെ ഇനിയാരെല്ലാം?

ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ശ്രീനിവാസൻ...

Last Modified ചൊവ്വ, 7 മെയ് 2019 (14:55 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ രംഗത്തെത്തിയിരുന്നു. ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീനിവാസന്റെ പ്രസ്താവനയെ പിന്തുണച്ച് നടൻ മുകേഷ്.

മലയാള സിനിമയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞതിനോട് താന്‍ യോജിക്കുന്നുവെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിധി വന്നിട്ടില്ല. ഇതിനിടയിൽ പ്രതിയായ ദിലീപിനെ പിന്തുണച്ച് പ്രമുഖരടക്കമുള്ളവർ രംഗത്തെത്തുന്നത് അവിശ്വസനീയമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ശ്രീനിവാസനും മുകേഷിനും പിന്നാലെ അടുത്ത വ്യക്തി ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഏവരും. അക്രമണത്തിനിരയായ സ്ത്രീക്കൊപ്പം നിൽക്കാതെ, പ്രതിക്കൊപ്പം നിലയുറപ്പിക്കുന്ന ഈ നിലപാടിനെ സോഷ്യൽ മീഡിയ ഒന്നടങ്കം എതിർക്കുന്നുണ്ട്.

സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രീനിവാസൻ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പൾസർ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷൻ കൊടുത്തെന്നാണ് പറയുന്നത്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചിലവഴിക്കില്ലെന്ന്’ ശ്രീനിവാസൻ പറഞ്ഞു. ദിലീപിനെ പിന്തുണച്ചതിനു പിന്നാലെ ഡബ്ല്യുസിസിക്ക് (വിമൻ ഇൻ സിനിമാ കലക്ടീവ്) എതിരെയും തുറന്ന വിമര്‍ശനം ഉന്നയിച്ചു.

‘ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. വേതനം ലഭിക്കുന്നത് താര - വിപണി മൂല്യമാണ്. നയൻ‌താരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര ആണുങ്ങൾക്ക് ലഭിക്കുന്നുണ്ട്? എന്നും ശ്രീനിവാസൻ ചോദിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...