രാജമൗലിയുടെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയും ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (10:12 IST)
കാര്‍ത്തി കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടനെ തേടിയെത്തുന്നതും വലിയ പ്രോജക്ടുകള്‍.'പൊന്നിയിന്‍ സെല്‍വന്‍' ശേഷം സര്‍ദാര്‍ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. ഒക്ടോബര്‍ 21ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ഇപ്പോഴിതാ നടന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയും. മഹേഷ് ബാബു നായകനായ എത്തുന്ന ചിത്രത്തില്‍ തമിഴില്‍ നിന്ന് കാര്‍ത്തിയും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. ആക്ഷന്‍-അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് വൈകാതെ തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :