രേണുക വേണു|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (12:19 IST)
കാമുകന്‍ ശരത് പുളിമൂടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
'ഹാപ്പി ബര്‍ത്ത്ഡെ ബൂ' എന്നാണ് ശരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രഞ്ജിനി കുറിച്ചത്.
രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശരത്ത്. 16 വര്‍ഷമായുള്ള സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. കോവിഡ് കാലത്താണ് രഞ്ജിനി തന്റെ പ്രണയം വെളിപ്പെടുത്തിയത്.
16 വര്‍ഷമായി രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹ മോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലായി. എന്നാല്‍ ഈ പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്ന് അറിയില്ലെന്നും രഞ്ജിന് പറയുന്നു. ശരത്തുമായുള്ള ചിത്രങ്ങള്‍ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.