Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (14:08 IST)
തൈമൂറിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയാണ് അരാധകർക്ക്. മൂന്ന് വയസ്സുകാരനായ തൈമൂര്‍ ഭാവിയില്‍ ആരാകണമെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മയായ കരീന ഇപ്പോൾ.
തൈമൂര്‍ വലുതാകുമ്പോള്‍ ക്രിക്കറ്റ് കരിയറായി സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം. തൈമൂറിനെ മുത്തശ്ശന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെപ്പോലെ നല്ല ഒരു ക്രിക്കറ്റര്‍ ആക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു ഹിന്ദി റിയാലിറ്റി ഷോയിലാണ് കരീന തുറന്നുപറഞ്ഞത്.
സെയഫ് അലി ഖാന്റെ പിതാവായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്. അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ തൈമൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.